ബേപ്പൂര്‍ : തീരക്കടലില്‍ നിന്നു മീനുകള്‍ അപ്രത്യക്ഷമായതോടെ ചെറുകിട ബോട്ടുകാര്‍ക്കു നിരാശ. മണ്‍സൂണിന് പിന്നാലെയാണ് മത്സ്യലഭ്യതയും കുറഞ്ഞത്. മിക്ക ചെറുബോട്ടുകളും കടലില്‍ പോകുന്നില്ല. തീരക്കടലില്‍ അഞ്ചു നോട്ടിക്കല്‍ മൈല്‍ ദൂരത്തു മത്സ്യബന്ധനം നടത്തുന്ന ബോട്ടുകാരാണ് പ്രതിസന്ധി നേരിടുന്നത്. 30 അടി നീളമുള്ള ചെറിയ ഇടത്തരം മര ബോട്ടുകാര്‍ അന്നന്നു കടലില്‍ പോയി വരുന്നവയാണ്. ട്രോളിങ് നിരോധനത്തിനു ശേഷം പണിക്കുപോയ ഇവര്‍ക്കു കാര്യമായി മീന്‍ കിട്ടിയില്ല. ഇതോടെ ബോട്ടുകളെല്ലാം ചീര്‍പ്പ് പാലം തീരത്തു കരയടുപ്പിച്ചിരിക്കുകയാണ്. തോണികളിലും മറ്റും മീന്‍പിടിക്കാന്‍...
" />