ജമ്മുകാശ്മീര്‍: വാഹനാപകടത്തില്‍ 13 തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം. കിഷവാറില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയുള്ള ചെനാബ് നദിയിലേയ്ക്ക് വാഹനം മറിഞ്ഞ് വീണാണ് മചൈല്‍ മാതാ തീര്‍ത്ഥാടക സംഘത്തിലെ 11 പേര്‍ മരിച്ചത്. അപകടത്തില്‍ കൊല്ലപ്പെട്ട 11 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ജമ്മുകാശ്മീര്‍ ഡിജിപി എസ് പി വായിദ് അപകടത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു. 5 വയസ്സുപ്രായമായ ഒരു കുട്ടി മാത്രമാണ് രക്ഷപെട്ടതെന്നാണ് പ്രാഥമിക വിവരം. കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. നൂറ് കണക്കിന് മചൈല്‍ മാതാ തീര്‍ത്ഥാടകര്‍ ക്ഷേത്രത്തിലേയ്ക്ക് എത്തുന്ന സമയമാണിത്.
" />
Headlines