തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

August 18, 2018 0 By Editor

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുമെന്നു റിപ്പോര്‍ട്ട്. ആലപ്പുഴ നഗരഭാഗങ്ങളിലേക്ക് വെള്ളം കയറുന്നു. രണ്ടുകനാലുകളും നിറഞ്ഞു. വേമ്പനാട്ട് കായലില്‍ ജലനിരപ്പുയര്‍ന്ന് പുന്നമട വെള്ളത്തിനടിയിലായി. എറണാകുളം പറവൂര്‍ താലൂക്ക് ആശുപത്രി ഒഴിപ്പിച്ചു. രോഗികളെ സുരക്ഷിസ്ഥാനത്തേക്ക്് മാറ്റി. രോഗികളെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്് മാറ്റി

മുരിങ്ങൂര്‍ ഡിവൈന്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ രണ്ടുപേര്‍ മരിച്ച നിലയില്‍. ധ്യാനകേന്ദ്രത്തില്‍ 1500ല്‍ പരം പേര്‍ കുടുങ്ങിയിട്ട് മൂന്നാംദിവസം പിന്നിടുന്നു. 100 പേരെ രക്ഷിച്ചു. മാനസികാരോഗ്യകേന്ദ്രത്തില്‍ 150 പേരും കുടുങ്ങി

ദുരിതാശ്വാസവും ദുഷ്‌കരവുന്നു. ഭക്ഷണവും വെള്ളവും മരുന്നും ചികില്‍സയും നല്‍കാന്‍ വന്‍ സന്നാഹം ഏര്‍പ്പെടുത്തി. എന്നാല്‍ വെള്ളപ്പൊക്കം മൂലം ഇവ ക്യാംപുകളില്‍ എത്തിച്ചുകൊടുക്കാനാവുന്നില്ല.

പ്രളയത്തില്‍ ചെങ്ങന്നൂര്‍, തിരുവല്ല, ആറന്മുള മേഖലകളില്‍ സ്ഥിതി അതീവഗുരുതരമാണ്. ഭക്ഷണമില്ലാതെ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. രോഗികളും ഗര്‍ഭിണികളും മരുന്നുപോലുമില്ലാതെ കുടുങ്ങിക്കിടക്കുകയാണ്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങണമെന്ന് മന്ത്രി ജി.സുധാകരന്‍. സ്ഥിതി ഗുരുതരമാണ്. പരിഭ്രാന്തി വേണ്ട. സജി ചെറിയാന്‍ പ്രകടിപ്പിച്ചത് ജനവികാരമാണ്. ചെയ്യാമായിരുന്ന കാര്യങ്ങള്‍ പോലും ചെയ്തില്ലെന്ന് പി.സി.വിഷ്ണുനാഥ് പരാതിപ്പെട്ടു.