തെരഞ്ഞെടുപ്പ് വിലയിരുത്തല്‍:ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിക്ക് ഇന്ന് തുടക്കം

September 8, 2018 0 By Editor

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെയും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം കുറിച്ചു.

യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരും പങ്കെടുക്കുന്നതാണ്. ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് യോഗം നടക്കുന്നത്. യോഗത്തില്‍ കൂടുതല്‍ സീറ്റ് ലഭിക്കാനുള്ള  പ്രചാരണ പദ്ധതിക്ക് തുടക്കമിടുമെന്നാണ് സൂചന. കഴിഞ്ഞ മാസം 18, 19 തിയതികളിലായാണ് യോഗം വിളിച്ചുചേര്‍ക്കാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ മരണത്തെ തുടര്‍ന്നു മാറ്റിവെയ്ക്കുകയായിരുന്നു