മലപ്പുറം: വരുന്ന തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഉറപ്പായതിനാല്‍ എല്‍ഡിഎഫിന് ആത്മവിശ്വാസ കുറവുള്ളതുകൊണ്ടാണ് സിപിഎം ഘടക കക്ഷികളെ തേടി പോകുന്നതെന്ന് ഐഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. കോടിയേരി ബാലകൃഷ്ണന്‍ ആര്‍എസ്പിയെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ആര്‍എസ്പി ഉള്‍പ്പെടെയുള്ള ഒരു കക്ഷിയും യുഡിഎഫ് വിട്ടുപോകില്ല. കൂടുതല്‍ ഐക്യത്തോടെ യുഡിഎഫ് മുന്നണി സംവിധാനം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.സിപിഎം നേതാക്കള്‍ കെ.എം.മാണിക്ക് പിറകെ നടന്നത് വെറുതെയായില്ലേയെന്നും അദ്ദേഹം ചോദിച്ചു.മലപ്പുറത്ത് ജില്ലാ കോണ്ഗ്രസ് കമ്മറ്റിയുടെ...
" />
Headlines