തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയിലും തിരുവനന്തപുരം ജില്ലയില്‍ കര്‍ക്കിടകവാവു ബലിതര്‍പ്പണച്ചടങ്ങിന് ആയിരങ്ങളാണ് എത്തിയത്. പുലര്‍ച്ചെ മൂന്നു മുതല്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ വിവിധ ക്ഷേത്രങ്ങളില്‍ കനത്ത സുരക്ഷാസംവിധാനങ്ങളോടെയായിരുന്നു തര്‍പ്പണച്ചടങ്ങുകള്‍. തിരുവല്ലം പരശുരാമക്ഷേത്രത്തില്‍ ഒരേസമയം 2500 പേര്‍ക്കാണ് തര്‍പ്പണത്തിന് സൗകര്യമൊരുക്കിയിരുന്നത്. ശംഖുമുഖം, വര്‍ക്കല പാപനാശം എന്നിവിടങ്ങളില്‍ കടലില്‍ ഇറങ്ങുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. വൈകുന്നേരം മൂന്നു വരെയാണ് തര്‍പ്പണത്തിന് സമയം ക്രമീകരിച്ചിരിക്കുന്നത്.
" />
Headlines