ചെന്നൈ: തൂത്തുക്കുടി അണ്ണാനഗറില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വീണ്ടും പൊലീസ് വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരുക്കേറ്റു. കാളിയന്‍ എന്നയാളാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. തൂത്തുക്കുടിയില്‍ വേദാന്ത ഗ്രൂുപ്പിന്റെ സ്റ്റെര്‍ലൈറ്റ് ലോഹസംസ്‌ക്കരണ കമ്പനി വിപുലീകരിക്കുന്നതിനെതിരെ കഴിഞ്ഞ നൂറു ദിവസമായി പ്രതിഷേധം നടക്കുകയായിരുന്നു. നൂറാം ദിനമായ ഇന്നലെ കലക്ടറേറ്റിലേക്കു നടത്താനിരുന്ന റാലിയാണ് അക്രമാസക്തമായത്. മാര്‍ച്ച് നടത്തിയവരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് വെടിവെച്ചത് കരുതിക്കൂട്ടിയെന്ന് തെളിയിക്കുന്ന വീഡിയോ...
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector