തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ ചുമതല കൈമാറാത്താതിനാല്‍ സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചുമതല കൈമാറാത്തതിനാല്‍ തന്നെ പ്രളയത്തെ തുടര്‍ന്നുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയാണെന്നും അദ്ദേഹം മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞു. മുന്‍പും പല മുഖ്യമന്ത്രിമാരും വിദേശത്ത് ചികിത്സയ്ക്കും മറ്റുമായി പോയിട്ടുണ്ട്. അപ്പോഴല്ലൊം ചുമതല ഏതെങ്കിലും മന്ത്രിക്ക് കൈമാറിയിരുന്നു. മുഖ്യമന്ത്രി ഇല്ലാതായതോടെ സര്‍ക്കാരില്‍ ഏകോപനമില്ലാത്ത അവസ്ഥയാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. മന്ത്രിസഭാ യോഗത്തില്‍ അദ്ധ്യക്ഷത...
" />
Headlines