തിരുപ്പൂര്‍: വാഹനാപകടത്തിൽ മലയാളികള്‍ക്ക് ദാരുണാന്ത്യം. ഈറോഡിനടുത്ത് കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച്‌ വിജയന്‍പിള്ള (65), ശ്രീധരന്‍പിള്ള(65) എന്നിവരാണ് മരിച്ചത്. അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി നാസിക്കില്‍നിന്നും വരികയായിരുന്നു ഇവർ .മുന്നില്‍പോയ പിക്കപ്പ് വാന്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് അപകട കാരണമെന്നാണ് പറയപ്പെടുന്നു. കാറിലുണ്ടായിരുന്ന മറ്റ് മൂന്നു പേര്‍ക്ക് നിസാര പരുക്കുകള്‍ മാത്രമാണുള്ളത്. മൃതദേഹങ്ങള്‍ തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
" />
Headlines