Sunday , 17 February 2019
ദിലീപ്, ബി ഉണ്ണിക്കൃഷ്ണന് കൂട്ടുകെട്ടിലൊരുങ്ങുന്ന കോടതി സമക്ഷം ബാലന് വക്കീലിന് യു സെര്‍ട്ടിഫിക്കറ്റ്. ചിത്രം ഈ മാസം 21ന് തിയേറ്ററുകളിലെത്തും. കമ്മാരസംഭവത്തിന് ശേഷം ദിലീപ് നായകനായെത്തുന്ന സിനിമയാണ് കോടതിസമക്ഷം ബാലന് വക്കീല്‍. മംമ്ത മോഹന്‍ദാസാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നത്. വിക്കുള്ള അഭിഭാഷകന്റെ വേഷമാണ് ചിത്രത്തില്‍ ദിലീപ് കൈകാര്യം ചെയ്യുന്നത്. ഒരു മുഴുനീള കോമഡി ഫാമിലി എന്റര്ടെയ്നറായിരിക്കും ചിത്രമെന്നാണ് ട്രെയിലറില്‍ വ്യക്തമാവുന്നു. അജു വര്‍ഗീസ്, പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍ തുടങ്ങിയ താരങ്ങലും പ്രധാന വേഷത്തിലുണ്ട്. Read more »
സൂര്യയുടെ ചലച്ചിത്ര കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ സിനിമയായ കാക്ക കാക്ക ചിത്രത്തിന് തുടര്‍ച്ചയായി കാക്ക കാക്ക 2 വരുന്നതായി റിപ്പോര്‍ട്ട്. തമിഴകത്തെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ കാക്ക കാക്ക സൂര്യയെ സൂപ്പര്‍ സ്റ്റാറായി ഉയര്‍ത്തിയ ചിത്രം കൂടിയാണ്. 2003 ആഗസ്റ്റിലായിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോനാണ് കാക്ക കാക്കയ്ക്ക് രണ്ടാം ഭാഗം ഒരുക്കാൻ തീരുമാനിച്ചത്. നിലവിലുള്ള ചിത്രങ്ങള്‍ കഴിഞ്ഞാല്‍ കാക്ക കാക്കയുടെ രണ്ടാം ഭാഗത്തിന്റെ ജോലികളിലേക്ക് കടക്കുമെന്നുമാണ് റിപ്പോര്‍ട്ട്. Read more »
വാട്ട്സാപ്പ് ഉപേക്ഷിച്ചപ്പോള്‍ സമാധാനവും സന്തോഷവും തിരികെ ലഭിച്ചെന്ന് മോഹന്‍ലാല്‍. ഒരു മാധ്യമവുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്. വാട്ട്സാപ്പ് ഉപേക്ഷിച്ചതോടെ ജീവിതത്തില്‍ മറ്റു കാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്താനായെന്നും ധാരാളം സമയമം ലാഭിക്കാനായെന്നും മോഹന്‍ലാല്‍ പറഞ്ഞു. വാട്ട്സാപ്പ് ഉപേക്ഷിച്ചതോടെ പത്രവായനയും പുസ്തകവായനയും തിരിച്ചുവന്നു. അടുപ്പമുള്ളവരുമായി സംസാരിക്കാന്‍ വാട്ട്സാപ്പ് ആവശ്യമില്ല. അത്യാവശ്യകാര്യങ്ങള്‍ക്കായി മെയില്‍ ഉപയോഗിക്കും. വലിയ ഭാരം ഒഴിഞ്ഞു പോയ പോലെ തോന്നുന്നുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. കാറില്‍ ഇരിക്കുമ്പോഴും വിമാനത്താവളത്തിലായാലും കാഴ്ച്ചകള്‍ കാണുകയും മനുഷ്യരെ അറിയുകയും ചെയ്യുമായിരുന്നു എന്നാല്‍ ഫോണില്‍ നോക്കിയിരിക്കാന്‍ തുടങ്ങിയതോടെ അതെല്ലാം നഷ്ടമായി. ഇപ്പോള്‍... Read more »
എം.ടി.വാസുദേവൻനായരുടെ രണ്ടാംമൂഴം നോവൽ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കുന്നത് മാർച്ച് രണ്ടിലേക്ക് മാറ്റി. കോഴിക്കോട് നാലാം അഡീഷനൽ ജില്ലാ കോടതിയാണ് കേസ് മാറ്റിയത്.തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായകൻ വി.എ.ശ്രീകുമാർ മേനോൻ നൽകിയ ഹർജിയും കേസിൽ മധ്യസ്ഥൻ വേണമെന്ന ആവശ്യത്തിനെതിരായ എം.ടി.യുടെ ഹർജിയുമാണ് വ്യാഴാഴ്ച പരിഗണിച്ചത്. Read more »
കൊയിലാണ്ടി: തിരക്കഥ വിവാദവുമായി ബന്ധപ്പെട്ട കേസിൽ നടൻ ശ്രിനിവാസൻ കൊയിലാണ്ടി കോടതിയിൽ ഹാജരായി. സത്യചന്ദ്രൻ പൊയിൽക്കാവ് നൽകിയ ഹർജിയിലാണ് ശ്രീനിവാസൻ ഹാജരായത്. അയാൾ കഥയെഴുതുകയാണ് എന്ന സിനിമയുടെ കഥ തന്റെതാണെന്നാണ് സത്യചന്ദ്രന്റെ വാദം. കേസിൽ സത്യചന്ദ്രന്റ മൊഴി ശ്രിനിവാസനെ കോടതി വായിച്ചു കേൾപ്പിച്ചു. കേസ് ഫെബ്രുവരി രണ്ടിലേക്ക് മാറ്റി. മജിസ്ട്രേട്ട് കോടതിയിലാണ് കേസ് Read more »
നടൻ ജയൻ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായി. ഇന്നലെ രാവിലെ കൊല്ലം കൊറ്റൻ കുളങ്ങര ദേവീക്ഷേത്രത്തിലായിരുന്നു വിവാഹം.ഇത് ആദിത്യന്റെ നാലാമത്തെ വിവാഹമാണെന്നു പറയപ്പെടുന്നു. ആദിത്യനു മൂന്നു വയസ്സുള്ള ഒരു കുട്ടിയുണ്ട്.അമ്പിളിയുടെ രണ്ടാം വിവാഹമാണ്. ക്യാമറാമാൻ ലോവൽ ആയിരുന്നു മുൻ ഭർത്താവ്. ആ ബന്ധത്തിൽ ഏഴു വയസ്സുള്ള ഒരു മകനുണ്ട്.കല്യാണ വാർത്ത കേട്ടു ഞെട്ടിയിരിക്കുകയാണ് സീരിയൽ ലോകം. ‘സീത’ എന്ന സീരിയലില്‍ ആദിത്യനും അമ്പിളീദേവിയും ഒരുമിച്ച് അഭിനയക്കുന്നുണ്ട്. Read more »
ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്തിയ സർജിക്കൽ സ്ട്രൈക്കിന്റെ കഥ പറയുന്ന സിനിമ കേരളത്തിൽ വളരെ കുറച്ച് തീയറ്ററുകളിലേ റിലീസ് ചെയ്തിട്ടുള്ളൂ എന്ന്ഈവനിംഗ് കേരള അടക്കമുള്ള ചില മാധ്യമങ്ങൾ നേരത്തെ വാർത്ത കൊടുത്തിരുന്നു. കേരളത്തിനു പുറത്ത് 2019 ലെ ആദ്യ സൂപ്പർ ഹിറ്റായി ഉറി മാറുമ്പോൾ പറഞ്ഞും അറിഞ്ഞും കേരളത്തിലെ യുവജനതയും ഉറിയുടെ ആരാധകരാവുകയാണ്. എന്തായാലും നിരന്തര അഭ്യർത്ഥന മാനിച്ച് കൂടുതൽ തിയറ്ററുകളിൽ ഉറി സിനിമ പ്രദർശിപ്പിക്കുന്ന സാഹചര്യമാണിപ്പോൾ . കൂത്തുപറമ്പ് ബേബി സിനിമാസ് ആണ് വെള്ളിയാഴ്ച്ച മുതൽ ഉറി പ്രദർശിപ്പിക്കും എന്നറിയിച്ചിരിക്കുന്നത്. വൈകിപ്പോയതിന് ക്ഷമയും ചോദിച്ചിട്ടുണ്ട്... Read more »
ഉറി’ ദ സര്‍ജിക്കല്‍ സ്ട്രൈക്കിന് മുന്നിൽ തകർന്നടിഞ്ഞു ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റർ ,ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് ചിത്രം 100 കോടി ക്ലബ്ബിലേക്ക് എത്തുമെന്ന് പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ചിത്രമാണ് ഇത്. മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് തീയേറ്ററില്‍ നിന്ന് ലഭിക്കുന്നത്. അതായത്, അഞ്ച് ദിവസം കൊണ്ട് തന്നെ 50 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ആവേശതിരയൊരുക്കിയിരിക്കുകയാണ് ഈ ചിത്രം കാണികളുടെ മനസില്‍. ആകെ മൊത്തം 63.54 കോടി രൂപയാണ് നിലവില്‍ ചിത്രം നേടിയിരിക്കുന്നത്. എന്നാല്‍,... Read more »
മലയാളിയായ പ്രിയ വാര്യര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ശ്രീദേവി ബംഗ്ലാവി’ നെതിരെ ബോണി കപൂര്‍ രംഗത്ത്. പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ശ്രീദേവി ബംഗ്ലാവി’ ന്റെ ട്രയിലര്‍ പുറത്ത് വന്നതിന്് പിന്നാലെയാണ് നിയമക്കുരുക്കിലാകുന്നത്. ട്രയിലര്‍ റിലീസിന് പിന്നാലെയാണ് അന്തിച്ച നടി ശ്രീദേവിയുടെ കഥയാണ് ചിത്രം പറയുന്നതെന്ന രീതിയില്‍ വാര്‍ത്ത പുറത്ത് വന്നത്. ചിത്രത്തിന്റെ പേരും ട്രയിലറിലെ ചില രംഗങ്ങളും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരാന്‍ ഇടയാക്കി,ചിത്രത്തിന്റെ പ്രമേയം ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടതാണെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണികപൂര്‍ നിയമപരമായി നീങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകന് പ്രശാന്ത് മാമ്പുള്ളി... Read more »
ചിയാന്‍ വിക്രമിന്റെ മകന് ധ്രുവ് വിക്രം ആദ്യമായി നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് വര്‍മ്മ. വിജയ് ദേവരകൊണ്ടയുടെ ഹിറ്റ് ചിത്രം അര്ജുന് റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ഈ സിനിമ. ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. നടിപ്പിന് നായകന് സൂര്യയായിരുന്നു വര്‍മ്മയുടെ ട്രെയിലര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു വര്‍മ്മയുടെ ട്രെയിലറില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരുന്നത്. പ്രശ്സത സംവിധായകന് ബാലയാണ് ധ്രുവിന്റെ വര്‍മ്മ സംവിധാനം ചെയ്തിരിക്കുന്നത്. പുതുമുഖ നടി മേഘ ചൗധരി ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നു. ഈശ്വരി... Read more »