Sunday , 17 February 2019
നൈജീരിയ: നൈജീരിയയില്‍ കര്‍ഷകരും കുടിയേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 86 മരണം. വ്യാഴാഴ്ച കര്‍ഷകര്‍ കുടിയേറ്റക്കാരെ ആക്രമിക്കുകയും അഞ്ചുപേരെ കൊലപ്പെടുത്തുകയും ചെയ്തതോടെയാണ് പോരാട്ടത്തിന് തുടക്കം കുറിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വംശീയവും മതപരവും രാഷ്ട്രീയപരവുമായ അനന്തരഫലങ്ങള്‍ ഉയര്‍ത്തിയ ഇത്തരം അക്രമണങ്ങളില്‍ പല ദശാബ്ദങ്ങളിലായി ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ മൂന്ന് ഭാഗങ്ങളില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്. രക്തച്ചൊരിച്ചില്‍ ഉണ്ടായ ഗ്രാമങ്ങളിലെ തിരച്ചില്‍ 86 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു, ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് സ്റ്റേറ്റ് പൊലീസ് കമ്മീഷണര്‍ എന്‍ ഡീ ആഡി പറഞ്ഞു. 50... Read more »
കാബൂള്‍: അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കമാന്‍ഡര്‍ മുല്ല ഫസലുള്ളയ്ക്കു പകരക്കാരനെ പാക് താലിബാന് തെരഞ്ഞെടുത്തു. മുഫ്തി നൂര്‍ വാലി മെഹ്സൂദിനെയാണ് പുതിയ തലവനായി തെരഞ്ഞെടുത്തത്. സൗത്ത് വസീരിസ്ഥാന് സ്വദേശിയാണ് മുപ്പത്തിയൊന്പതുകാരനായ മെഹ്സൂദ്. താലിബാന് കൗണ്‍സില്‍ ചേര്‍ന്നാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തതെന്ന് വക്താവ് പറഞ്ഞു. മുഫ്തി ഹസ്രതുള്ളയെ ഡപ്യൂട്ടി കമാന്‍ഡറായും തെരഞ്ഞെടുത്തു. മെഹ്സൂദ് 2014 ല്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍നിന്നും രക്ഷപെട്ടയാളാണ്. ഈ ആക്രമണത്തില്‍ എട്ട് താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. നിലവില്‍ മെഹ്സൂദ് എവിടെയാണന്നതു സംബന്ധിച്ച് അറിവില്ല. അഫ്ഗാനിസ്ഥാനില്‍ ഒളിവിലാണെന്നാണ് അറിയുന്നത്. അഫ്ഗാനിസ്ഥാനിലെ കുനാര്‍... Read more »
തുര്‍ക്കിയില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്. പാര്‍ലമെന്റിലേക്കും പ്രസിഡന്റ് പദവിയിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്കുന്ന ഭരണഘടനാഭേദഗതിക്ക് ശേഷമുള്ള ആദ്യതെരഞ്ഞെടുപ്പാണിത്. തുര്‍ക്കി രാഷ്ട്രീയത്തിലെ അധികായനായ തൈഫ് എര്ദോഗാന് തന്റെ 16 വര്‍ഷത്തെ രാഷ്ട്രീയജീവിതത്തില്‍ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ വോട്ടെടുപ്പ്. Read more »
വാഷിംഗ്ടണ്‍: അമേരിക്കയിലെ ന്യൂജേഴ്സില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസാക്കി ഉയര്‍ത്തി. ന്യൂജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചു. പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസാക്കുന്ന അമേരിക്കയിലെ രണ്ടാമത്തെ സംസ്ഥാനമാണ് ന്യൂജേഴ്സി. നേരത്തെ ഡെലാവേറിലും ഇത് നടപ്പാക്കിയിരുന്നു. 16ഉം 17ഉം വയസുള്ള പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അനുവാദത്തോടെ വിവാഹം കഴിക്കാന്‍ അനുമതിയുണ്ടായിരുന്ന സംസ്ഥാനമാണ് ന്യൂജേഴ്സി. മാതാപിതാക്കളുടെ അനുവാദത്തിനു പുറമേ ഒരു ജഡ്ജിയുടെ അനുവാദം കൂടിയുണ്ടെങ്കില്‍ 16 വയസില്‍ താഴെയുള്ള കൗമാരക്കാര്‍ക്കും ഇവിടെ വിവാഹിതരാകാമായിരുന്നു. പുതിയ നിയമം വന്നതോടെ ഇവയെല്ലാം അപ്രസക്തമാക്കും. Read more »
അമേരിക്ക: കുടിയേറ്റക്കാരില്‍ ഉള്‍പ്പെടുന്ന കുട്ടികളെ പിടിച്ചുവയ്ക്കുന്നതിന് പകരം മറ്റു പ്രതിവിധികള്‍ കണ്ടെത്തണമെന്ന് അമേരിക്കയോട് ഐക്യരാഷ്ട്ര സഭ. കുടിയേറ്റ വിഷയത്തില്‍ അമേരിക്കയുടെ നയങ്ങള്‍ മാറ്റണമെന്നും മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു. കുടിയേറ്റക്കാരില്‍ ഉള്‍പ്പെടുന്ന കുട്ടികളെ കസ്റ്റഡിയില്‍ വയ്ക്കരുതെന്നാണ് യുഎന്‍ മനുഷ്യാവകാശ സംഘടന ട്രംപ് ഭരണകൂടത്തിന് നല്കിയ നിര്‍ദ്ദേശം. കുട്ടികള്‍ അവരുടെ രക്ഷിതാക്കളുടെ കൂടെയാണെങ്കില്‍ പോലും തടവില്‍ വയ്ക്കരുതെന്നാണ് നിര്‍ദ്ദേശമുള്ളത്. കുടിയേറ്റ വിഷയത്തില്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ ട്രംപിന്റെ അസഹിഷ്ണുത കാരണം വലിയ നിലവിളിയായിരുന്നു ഉയര്‍ന്നത്. അമേരിക്കയിലേക്ക് കടക്കുന്ന സമയത്ത് വേര്‍പിരിക്കപ്പെട്ട രക്ഷിതാക്കളെയും കുട്ടികളെയും വീണ്ടും ഒരുമിപ്പിക്കാനായിരുന്നു അമേരിക്കന്‍ തീരുമാനം.... Read more »
വാഷിങ്ടണ്‍: ഉത്തരകൊറിയയുടെ ഭീഷണി പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തരകൊറിയ ഇപ്പോഴും അമേരിക്കയുടെ നേര്‍ക്കുള്ള ഒരു ഭീഷണി തന്നെയാണെന്ന് ട്രംപ് വ്യക്തമാക്കി. ഉത്തരകൊറിയക്ക് ഏര്‍പ്പെടുത്തിയ ഉപരോധം ഒരു വര്‍ഷം കൂടി തുടരാനും ട്രംപ് ഭരണകൂടം തീരുമാനിച്ചു. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ചരിത്രപരമായ ചര്‍ച്ചകള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചതിനെ പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. ഉത്തരകൊറിയ ആണവ നിരായുധീകരണം നടപ്പാക്കാത്ത സാഹചര്യത്തില്‍ രാജ്യസുരക്ഷക്കും സാമ്പത്തികരംഗത്തിനും ഭീഷണിയാണെന്നും അമേരിക്ക പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സിംഗപ്പൂരില്‍ നടന്ന സമാധാന ഉച്ചകോടിക്ക് ശേഷം ഉത്തരകൊറിയ ആണവ ഭീഷണിയല്ലെന്ന് ട്രംപ്... Read more »
ന്യൂയോര്‍ക്ക്: പുലിറ്റ്സര്‍ പുരസ്കാര ജേതാവും നിരൂപകനുമായ ചാള്‍സ് ക്രൗതമെര്‍ (68) അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. മനോരോഗ വിദഗ്ദ്ധനെന്ന നിലയില്‍ പ്രസിദ്ധനായ അദ്ദേഹം സൈക്യാട്രിക് റിസേര്‍ച്ച് ആന്‍ഡ് ക്ലിനിക്കല്‍ മെഡിസിനിലെ മികവിന് എഡ്വിന് ഡണ്‍ലോപ് പുരസ്കാരം നേടിയിട്ടുണ്ട്. മാധ്യമങ്ങളില്‍ സ്ഥിരമായി ലേഖനങ്ങള്‍ എഴുതിയിരുന്ന ക്രൗതമെര്‍ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. Read more »
ടോക്കിയോ: തെക്കുപടിഞ്ഞാറന്‍ ജപ്പാനിലെ ഷിന്‍മോ അഗ്നിപര്‍വതം വീണ്ടും പൊട്ടിത്തെറിച്ചു. കഗോഷിമ, മിയാസാക്കി മേഖലയില്‍ സ്ഥിതി ചെയ്യുന്ന അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. അഗ്നിപര്‍വതത്തില്‍ നിന്ന് 2,300 അടി ഉയരത്തിലേക്ക് ചാരവും പുകയും വമിച്ചു. പ്രദേശിക സമയം രാവിലെ ഒമ്പതിനാണ് സംഭവം നടന്നത്. മുന്‍കരുതലിന്റെ ഭാഗമായി സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. Read more »
വാഷിംഗ്ടണ്‍ : മെക്സിക്കന്‍ കുടിയേറ്റ ക്യാമ്പിലെത്തി കുട്ടികളെ സന്ദര്‍ശിച്ച മെലാനിയ ട്രംപിന്റെ നടപടി വിവാദത്തില്‍. ധരിച്ച ജാക്കറ്റിന് പിന്നിലെഴുതിയിരുന്ന വാചകങ്ങളാണ് അമേരിക്കന്‍ പ്രഥമവനിതയെ വിവാദത്തിലാക്കിയിരിക്കുന്നത്. അമേരിക്കയിലേക്ക് കുടിയേറുന്ന മെക്സിക്കോക്കാരുടെ മക്കളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിച്ച് ആശ്രിതകേന്ദ്രങ്ങളിലാക്കുന്ന സീറോ ടോളറന്‍സ് നയം ശക്തമായ പ്രതിഷേധങ്ങളെയും സമ്മര്‍ദ്ദങ്ങളെയും തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ട്രംപ് പിന്‍വലിച്ചത്. ഇതിനു പിന്നാലെയാണ് ആശ്രിതകേന്ദ്രത്തിലെ കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും കുട്ടികളോട് സംസാരിക്കാനുമായി മെലാനിയ ട്രംപ് ടെക്സാസിലെത്തിയത്. എന്നാല്‍, യാത്രാസമയത്ത് മെലാനിയ ധരിച്ചിരുന്ന ജാക്കറ്റിന്റെ പിന്നിലെഴുതിയിരുന്ന വാചകങ്ങള്‍ അവര്‍ക്കെതിരെ ശക്തമായ എതിര്‍പ്പിന് വഴിവയ്ക്കുകയായിരുന്നു. ‘ഞാനത്... Read more »
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ മലയാളി യുവാവ് സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യ സോഫിയക്കും കാമുകന് അരുണ്‍ കമലാസനസും കഠിന തടവ് ശിക്ഷ. സോഫിയ 22 വര്‍ഷത്തെയും കരുണ്‍ 27 വര്‍ഷത്തെയും തടവ് അനുഭവിക്കണം. വിക്ടോറിയന്‍ സുപ്രീം കോടതിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സാം ഏബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യ സോഫിയയും കാമുകന് അരുണ്‍ കമലാസനനും കുറ്റക്കാരാണെന്നു ഫെബ്രുവരിയില്‍ കോടതി കണ്ടെത്തിയിരുന്നു. 2015 ഒക്ടോബറിലാണ് മെല്‍ബണിലെ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായ സാം ഏബ്രഹാമിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ്... Read more »