Sunday , 17 February 2019
യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചത് പ്രതിഷേധക്കാരോട് മനുഷ്യത്വമില്ലാതെ സർക്കാർ പെരുമാറുന്നതിന്റെ അവസാനത്തെ ഉദാഹരണമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻ ചാണ്ടി.വണ്ടി പ്രതിഷേധക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറ്റുകയാണ് ചെയ്തത്.മുഖ്യമന്ത്രിയുടെ പിടിവാശികാരണമാണ് കേരളത്തിലെ കലാപമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി രണ്ട് ആക്ടിവിസ്റ്റുകളെ പോലീസ് സംരക്ഷണത്തിൽ കയറ്റി ഭക്തജനങ്ങളെ പ്രകോപിപ്പിച്ചു. തർക്ക വിഷയം വന്നാൽ പരിഹരിക്കാൻ ആണ് ശ്രമിക്കേണ്ടിയിരുന്നത്. ഇതിന് പകരം വിശ്വാസിസമൂഹത്തെയും പൊതുസമൂഹത്തെയും വേദനിപ്പിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. Read more »
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ചു രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക് പറ്റി,കൃഷ്ണകുമാർ ,രാജീവ് എന്ന ആളുകൾക്കാണ് പരിക്ക് പറ്റിയത്. അതീവ വേഗതയിലാണ് വാഹനം ഉണ്ടായിരുന്നത്. Read more »
ശബരിമലയിലെത്തിയ യുവതികള്‍ക്ക് തിരികെ വീടുകളിലെത്താനാവാതെ കുടുങ്ങിയിരിക്കുകയാണ്,മല കേറാൻ സഹായിച്ചവരെയും ഇപ്പോൾ കാണുന്നില്ലാത്ര്,പ്രത്യാഘാതം കണക്കിലെടുത്ത് ഉടന്‍ വീട്ടിലേക്കില്ലെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് കെ വി ഹരിഹരന് വ്യക്തമാക്കിയിരുന്നു, മകളെ ബന്ധുക്കളെ ഏല്പിച്ചിരിക്കുകയാണ്. സന്നിധാനത്തേക്കുള്ള യാത്രയില്‍ ഭര്‍ത്താവ് ഹരിഹരനും ബിന്ദുവിനൊപ്പം ഒപ്പമുണ്ടായിരുന്നു. കൊയിലാണ്ടിയിലേക്ക് ഇന്നലെ മടങ്ങാന്‍ നിശ്ചയിച്ച ഹരിഹരന് പ്രതിഷേധം കണക്കിലെടുത്ത് പിന്‍വാങ്ങി., കൊയിലാണ്ടിയിലെ വീട് പോലീസ് കാവലിലാണ്. മലപ്പുറം അങ്ങാടിപ്പുറത്തെ കനകദുര്‍ഗയുടെ വീട്ടില്‍ നിന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണിയും മക്കളും മാറി നില്‍ക്കുകയാണ്. ഇവരുടെ വീടും പോലീസ് സംരക്ഷണയിലാണ്. Read more »
ഒരു ചാനല്‍ ചര്‍ച്ചയിലാണ് ശോഭാ സുുരേന്ദ്രന്‍ കടുത്ത ഭാഷയിലുളള വാക്കുകള്‍ പറഞ്ഞത്. ഹര്‍ത്താല്‍ പൊതുജനങ്ങളെ ബാധിക്കുമോ എന്ന ചോദ്യത്തിന് തെമ്മാടി നാട് ഭരിക്കുമെങ്കില്‍ തെമ്മാടിത്തത്തോടെ നേരിടുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി .പിണറായിയുടെ ചെരുപ്പുനക്കിയാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്റെന്നും അവര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍. കള്ളന്മാര് കയറുന്നതു പോലെ മാവോയിസ്റ്റുകളെ കയറ്റി വിശ്വാസികളുടെ നെഞ്ചില്‍ തീകോരിയിട്ട പിണറായി വിജയന്റെ പാര്‍ട്ടിക്കെതിരെ വിശ്വാസികള്‍ പരിഹാര കര്‍മ്മം നടത്തുമെന്ന് ശോഭ സുരേന്ദ്രന് അറിയിച്ചു. Read more »
തിരുവനന്തപുരം: കോടിക്കണക്കിന് അയ്യപ്പവിശ്വാസികളുടെ വിശ്വാസങ്ങളെ വേദനിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. ഇതിനെതിരെ ഇന്നും നാളെയും അയ്യപ്പഭക്തര്‍ രാജ്യവ്യാപകമായി നാമജപ പ്രതിഷേധം നടത്തും. മുഖ്യമന്ത്രിയെക്കൊണ്ട് ഇതിന് മറുപടി പറയിക്കും. പമ്പയിൽ നിന്ന് ആംബുലന്‍സ് ഉപയോഗിച്ചാണ് സന്നിധാനത്തെത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. Read more »
ശബരിമല: ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ ബിജെപിയും ഹൈന്ദവ സംഘടനകളും പ്രതിഷേധം തുടരുന്നതിനിടെ രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങി. നേരത്തെ ശബരിമലയില്‍ പ്രവേശിക്കാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും. Read more »
വനിതാ മതിലിനെതിരെ രൂക്ഷ വിമർശനവുമായി ശിവഗിരി മഠം. മനുഷ്യരെ നന്നാക്കാനല്ല വനിതാ മതിലെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ശിവഗിരിയിലേക്ക് തീർത്ഥാടകർ വരാൻ അനുവദിച്ചില്ല. ശിവഗിരി ശുഷ്കമാക്കിയപ്പോൾ ഇവരുടെ അന്തരംഗം സന്തോഷിച്ചിട്ടുണ്ടാകും.ജനുവരി ഒന്ന് തന്നെ ഇതിനായി തെരഞ്ഞെടുത്തത് അതുകൊണ്ടാണ്. ഇവരുടെ തെറ്റുകൾക്ക് ഗുരുദേവൻ മാപ്പ് നൽകട്ടെയെന്നും സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന്റെ സമാപന ദിനമാണ് ഇന്ന്. Read more »
മലപ്പുറം: വഴിക്കടവിനടുത്ത് മഞ്ചക്കോട്ട് വനിതാ മതിലിനെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍. വനിതാ മതില് വര്‍ഗീയ മതിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമായിരുന്നു.സ്ത്രീകളെ തടയുന്ന ആര്‍എസ്എസിന് പഴഞ്ചന്‍ ചിന്താഗതിയെന്നും പോസ്റ്ററില്‍ പറയുന്നു Read more »
കനത്ത സുരക്ഷയില്‍ ശബരിമല ദര്‍ശനത്തിനെത്തിയ കോഴിക്കോട് സ്വദേശികളായ ബിന്ദുവിനും കനകദുര്‍ഗയ്ക്കുമെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നിടെ യുവതികളുടെ പ്രതികരണം തേടുന്നിടെ പോലീസിന്റെ ബലപ്രയോഗത്തിനിടയിൽ പത്രപ്രവർത്തകർക്ക് പരിക്ക് പറ്റി,ന്യൂസ് 18 ക്യാമറമെന്റെ കയ്യ് ഒടിഞ്ഞു. Read more »
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് ബുദ്ധിശൂന്യതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസിനു കലാപമുണ്ടാക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയെ കലാപകേന്ദ്രമാക്കാന്‍ ശ്രമിക്കരുത്. സമചിത്തതയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍. ശബരിമലയിലെ സര്‍ക്കാര്‍ നീക്കങ്ങളില്‍ പ്രതിപക്ഷത്തിന് ശക്തമായ പ്രതിഷേധമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു Read more »