ട്രെയിന്‍ തട്ടി മുത്തശിയും പേരക്കുട്ടിയും മരിച്ചു

September 18, 2018 0 By Editor

തൃശൂര്‍: റെയില്‍പാളത്തിന് സമീപം കെട്ടിയ ആടിനെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ കയറില്‍ തട്ടി പാളത്തിലേക്ക് വീണ മുത്തശിയും പേരക്കുട്ടിയും മരിച്ചു. തൃശൂരില്‍ കൊരട്ടിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പാളത്തിലേക്ക് വീണ കുട്ടിയെ മുത്തശി മാറ്റാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. പയ്യപ്പളി ജോസിന്റെ ഭാര്യ ലിസി, ഒന്നര വയസുള്ള പേരക്കുട്ടി ജുവാന്‍ എന്നിവരാണ് മരിച്ചത്.