ഉഡുപ്പി : ഉഡുപ്പിയിലെ ഹെജ്മഡെ തീരത്തിന് കടലിലിറങ്ങാതെ കിട്ടിയത് അഞ്ച് ടണ്ണോളം മത്സ്യം. തീരത്തേക്ക് അടിച്ച് കയറുന്ന തിരയ്ക്കൊപ്പം മത്സ്യം കൂട്ടമായി തീരത്തണയുകയായിരുന്നു. ഇതേ സമയം തീരത്തിനടുത്തായി കടലില്‍ വലവിരിച്ചവരെയും കടലമ്മ മനസറിഞ്ഞ് കനിഞ്ഞു. വ്യാഴാഴ്ച അതിരാവിലെ മുതലാണ് ഈ പ്രതിഭാസം കണ്ട് തുടങ്ങിയത്. പ്രഭാത സവാരിക്കായി എത്തിയവരാണ് ചാകരക്കോള് കണ്ട് അത്ഭുതപ്പെട്ടത്. പെടയ്ക്കണ മീനിനെ വാരി ചാക്കിലും, സഞ്ചിയിലുമാക്കിയാണ് ഇവര്‍ വീട്ടിലേക്ക് തിരികെ പോയത്. സംഭവം പുറലോകമറിഞ്ഞതോടെ വാഹനങ്ങളില്‍ ദൂരെ നിന്നുപോലും ആളുകളെത്തി മത്സ്യവുമായി പോയി....
" />