തൊഴിൽ സാധ്യത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വാഴാനി റിസർവ്വോയറിൽ മൽസ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

November 15, 2018 0 By Editor

വടക്കാഞ്ചേരി: ഉൾനാടൻ മൽസ്യ സമ്പത്തിൻ്റെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും, മൽസ്യതൊഴിലാളികൾക്ക് തൊഴിൽ സാധ്യത ഉറപ്പു വരുത്തുന്നതിനുമായി ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ വാഴാനി റിസർവ്വോയറിൽ മൽസ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മൽസ്യ നിക്ഷേപ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്: മേരി തോമസ് നിർവ്വഹിച്ചു. ജനകീയ മൽസ്യകൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി തൃശ്ശൂർ മൽസ്യകർഷക വികസന ഏജൻസിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ഏഴായിരം കരിമീൻ മൽസ്യക്കുഞ്ഞുങ്ങളേയാണ് വാഴാനി റിസേർവ്വോയറിൽ നിക്ഷേപിച്ചത്. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ .. ജെന്നി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂർ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ: കെ.സുഹൈർ, മൽസ്യ കർഷകവികസന അസിസ്റ്റൻ്റ് എക്സ്റ്റൻഷൻ ഓഫീസർ .. ഡോ. ജോയ് നി ജേക്കബ്.എം, പഞ്ചായത്ത് അംഗങ്ങളായ എ.കെ.സുരേന്ദ്രൻ, വി.ജി.സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.