തിരുവല്ല: ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണമാല അപഹരിച്ചു. പരുമല നാക്കടക്കടവില്‍ തെക്കേമുടുക്കയില്‍ ലക്ഷ്മി (61)യുടെ മാലയാണ് കവര്‍ച്ച ചെയ്തത്. വ്യാഴം രാത്രി 1.30ന് ആയിരുന്നു സംഭവം. വീടിന്റെ അടുക്കളവാതിലിലെ താഴ് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ ഇവരുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചു ഈ സമയം ഉണര്‍ന്ന ലക്ഷ്മി മാലയില്‍ പിടിച്ചെങ്കിലും മൂന്നു പവന്റെ മാലയില്‍ രണ്ടു പവനോളം മോഷ്ടാക്കള്‍ കൊണ്ടുപോയി. മുഖംമൂടി ധരിച്ച രണ്ടുപേരാണ് ഉണ്ടായിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. ബഹളം കേട്ട് ഉണര്‍ന്ന വീട്ടിലെ മറ്റുള്ളവര്‍...
" />
Headlines