ഉറി’ ദ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മുന്നിൽ തകർന്നടിഞ്ഞു ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റർ

ഉറി’ ദ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മുന്നിൽ തകർന്നടിഞ്ഞു ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റർ

January 18, 2019 0 By Editor

ഉറി’ ദ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മുന്നിൽ തകർന്നടിഞ്ഞു ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റർ ,ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ചിത്രം 100 കോടി ക്ലബ്ബിലേക്ക് എത്തുമെന്ന് പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രമേയമായി ഒരുക്കിയ ചിത്രമാണ് ഇത്. മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് തീയേറ്ററില്‍ നിന്ന് ലഭിക്കുന്നത്. അതായത്, അഞ്ച് ദിവസം കൊണ്ട് തന്നെ 50 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ആവേശതിരയൊരുക്കിയിരിക്കുകയാണ് ഈ ചിത്രം കാണികളുടെ മനസില്‍. ആകെ മൊത്തം 63.54 കോടി രൂപയാണ് നിലവില്‍ ചിത്രം നേടിയിരിക്കുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം 7.73 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ ഇതോടെ ചിത്രം ഉടന്‍ 100 കോടി ക്ലബ്ബിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന് തീയേറ്ററില്‍ വന്‍ മുന്നേറ്റം നടത്താനാകുന്നില്ല. മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ ജീവിതമാണ് അനുപം ഖേര്‍ നായകനായ ചിത്രം പറയുന്നത്.