ഉരുള്‍ പൊട്ടലില്‍ കാണാതായവരില്‍ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി

ഉരുള്‍ പൊട്ടലില്‍ കാണാതായവരില്‍ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി

June 16, 2018 0 By Editor

താമരശ്ശേരി : കട്ടിപ്പാറ കരിഞ്ചോലയിലെ ഉരുള്‍ പൊട്ടലില്‍ കാണാതായവരില്‍ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പത്തായി.

ഇതുവരെ പത്ത് പേരുടെ മൃതദേഹമാണ് കണ്ടെടുത്തിരുന്നത്. ഒരു കുടുംബത്തിലെ അഞ്ച് പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. ഉരുള്‍ പൊട്ടലില്‍ ഇന്നലെ ഒരു കുട്ടിയുടെ മൃതദേഹം കൂടി കിട്ടിയിരുന്നു. മരിച്ച പത്ത് പേരില്‍ നാലും കുട്ടികളാണ്.

സന്നദ്ധ പ്രവര്‍ത്തകരെ വിവിധ സ്‌ക്വാഡുകളായി തിരിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയത്. അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം കൂടി സ്ഥലത്തെത്തിയിട്ടുണ്ട്.