ഉരുട്ടികൊലക്കേസ്: വിധി നാളെ

July 23, 2018 0 By Editor

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടികൊലക്കേസില്‍ വിധി പറയുന്നത് മാറ്റി. കേസില്‍ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി നാളെ വിധി പറയും. ആറ് പൊലീസുദ്യോഗസ്ഥര്‍ പ്രതിയായ കേസില്‍ 13 വര്‍ഷത്തിനു ശേഷമാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നത്.

മോഷണകുറ്റം ആരോപിച്ച് 2005 സെപ്തംബര്‍ 27ന് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഫോര്‍ട്ട് സിഐയുടെ സ്‌ക്വാഡിലുണ്ടായിരുന്ന പൊലീസുകാരായ ജിതകുമാര്‍!, ശ്രീകുമാര്‍, സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്.

കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെ എസ്‌ഐ, സിഐ, ഫോര്‍ട്ട് അസിസ്റ്റ് കമ്മീഷണര്‍ എന്നിവര്‍ ചേര്‍ന്ന് ഗൂഢാലചന നടത്തുകയും വ്യാജ രേഖയുണ്ടാക്കി ഉദയകുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും സിബിഐ കണ്ടെത്തിയിരുന്നു.
വിചാരണ വേളയില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതിനെ തുടര്‍ന്ന് ഉദയകുമാറിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറിയത്.