യുഎസ് ഓപ്പണ്‍ ടെന്നീസ്: സെറീന വില്യംസ് സെമിഫൈനലില്‍

യുഎസ് ഓപ്പണ്‍ ടെന്നീസ്: സെറീന വില്യംസ് സെമിഫൈനലില്‍

September 6, 2018 0 By Editor

ന്യൂയോര്‍ക്ക്: ആറ് തവണ ചാമ്പ്യനായ സെറീന വില്യംസ് യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. എട്ടാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സെറീന സെമിയിലേക്ക് കുതിച്ചത്. സ്‌കോര്‍: 64, 63.

കരിയറിലെ 24ാം ഗ്രാന്‍ഡ് സ്ലാം കിരീടം തേടിയിറങ്ങിയ സെറീന ക്വാര്‍ട്ടറില്‍ ചെക്ക് താരത്തോട് പരുങ്ങലോടെയാണ് തുടങ്ങിയത്. ആദ്യ സെറ്റില്‍ 31 എന്ന നിലയില്‍ പിന്നിട്ടുനിന്ന ശേഷമാണ് സെറീന തിരിച്ചടിച്ചത്. ആദ്യ സെറ്റില്‍ പൊരുതാനുള്ള താത്പര്യം കാണിച്ച ചെക്ക് താരം രണ്ടാം സെറ്റില്‍ സെറീനയോട് പരാജയം സമ്മതിക്കുകയായിരുന്നു. ലാത്വിയയുടെ അനസ്റ്റാസിജ സെവസ്റ്റോവയാണ് സെമിയില്‍ സെറീനയുടെ എതിരാളിയാകുന്നത്.