ഉത്തര്‍പ്രദേശില്‍ കെട്ടിടം തകര്‍ന്നുവീണു: ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു

July 29, 2018 0 By Editor

സഹാരന്‍പുര്‍: ഉത്തര്‍പ്രദേശില്‍ കെട്ടിടം തകര്‍ന്നുവീണ് പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ സഹാരന്‍പുരിലെ ഗംഗോഹ് പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം.

ശക്തമായ മഴയിലാണ് കെട്ടിടം തകര്‍ന്ന് വീണത്. ഇലാഹി ബക്ഷ് കോളനിയിലെ ഫൈസാന്‍ (40), ഭാര്യ ഇസ്രാന (35), മക്കളായ ഫൈസല്‍ (13), സയ്‌ന (11), റാണി (9), ഒന്നര വയസുള്ള ജയ്‌നാബ് എന്നിവരാണ് മരിച്ചത്.

നാട്ടുകാരുടെ സഹായത്തോടെ പൊലീസ് കുടുംബത്തെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ആറു പേരെ രക്ഷിക്കാനായില്ല.