ലക്നൗ: ഉത്തര്‍പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ രണ്ട് ദിവസത്തിനിടെ 16 പേര്‍ മരിച്ചു. യു.പിയിലെ 16 ജില്ലകളില്‍ പ്രളയം കനത്ത നാശം വിതച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഷാജഹാന്‍പൂരിലാണ്. സീതാപൂര്‍ ജില്ലയില്‍ മൂന്നും അമേഠിയിലും ഔരിയയിലും നാല് വീതം പേരും മരിച്ചു. 461 വീടുകള്‍ പ്രളയത്തില്‍ തകര്‍ന്നു. വ്യോമസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്താകെ ഇതുവരെ 200 പേര്‍ മരിച്ചിട്ടുണ്ട്. വടക്കന്‍ ഉത്തര്‍പ്രദേശില്‍ ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....
" />
Headlines