ഊത്രാളിക്കാവ് പൂരം;വടക്കാഞ്ചേരി വിഭാഗത്തിൻ്റെ നോട്ടീസ് പ്രകാശനം ഞായറാഴ്ച

ഊത്രാളിക്കാവ് പൂരം;വടക്കാഞ്ചേരി വിഭാഗത്തിൻ്റെ നോട്ടീസ് പ്രകാശനം ഞായറാഴ്ച

November 22, 2018 0 By Editor

വടക്കാഞ്ചേരി: സുപ്രസിദ്ധമായ ഊത്രാളിക്കാവ് പൂരത്തിൻ്റെ വരവറിയിച്ച് തട്ടകദേശങ്ങളെല്ലാം ഒരുക്കങ്ങൾ തുടങ്ങി. പൂര പങ്കാളിത്തദേശങ്ങളിലൊന്നായ വടക്കാഞ്ചേരി വിഭാഗത്തിൻ്റെ നോട്ടീസ് പ്രകാശനം ഞായറാഴ്ച നടക്കും . കരുമരക്കാട് ശിവക്ഷേത്ര സന്നിധിയിൽ വച്ച് വൈകീട്ട് 6 മണിക്ക് പ്രമുഖ വ്യവസായി: പത്മശ്രീ .ഡോ: സുന്ദർ മേനോൻ നോട്ടീസ് പ്രകാശനം ചെയ്യും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രസിഡൻ്റുമാർ, ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് .. പനമ്പിള്ളി രാഘവ മേനോൻ, തുടങ്ങിയവരും തട്ടക ദേശ നിവാസികളും, ചടങ്ങിൽ പങ്കെടുക്കും. ഫെബ്രുവരി 26നാണ് സുപ്രസിദ്ധമായ ഊത്രാളിക്കാവ് പൂരം.