തിരുവനന്തപുരം: വാറ്റുപകരണങ്ങളും ലഹരി മരുന്നുകളും ഓണ്‍ലൈന്‍ വഴി വില്‍പന ശ്രദ്ധയില്‍പ്പെട്ടതോടെ നടപടിക്കൊരുങ്ങി എക്‌സൈസ് വകുപ്പ്. വില്‍പനയെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഓര്‍ഡര്‍ നല്‍കി ഉപകരണങ്ങള്‍ വാങ്ങിയാണ് ഋഷിരാജ് സിംഗ് വില്‍പന സ്ഥിരീകരിച്ചത്. പൊലീസ് സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ കേരളത്തില്‍ ഇതിനു ഓര്‍ഡര്‍ ചെയ്യുന്നവരുടെ പേരു വിവരങ്ങള്‍ എക്‌സൈസ് ശേഖരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന വ്യാജ ലഹരിഗുളികകള്‍ ലാബില്‍ അയച്ച് പരിശോധിച്ചതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് വിശദമാക്കി. ഗുളികകളില്‍ ലഹരിയുടെ അംശമില്ലെന്ന് കണ്ടെത്തിയെന്നും കമ്മീഷണര്‍ പറഞ്ഞു. കമ്മീഷണര്‍...
" />
Headlines