വടക്കാഞ്ചേരി: പ്രളയ ദുരന്തത്തിലകപ്പെട്ട് നാട് കഴിയുമ്പോൾ ബസ്സുടമകളുടെ നേതൃത്വത്തിൽ ഒരു കാരുണ്യ പ്രവർത്തനം’ ചേലക്കര തൃശ്ശൂർ . തൃശ്ശൂർ: ഒറ്റപ്പാലം റൂട്ടിലോടുന്ന 30 ഓളം ബസ്സുകളിൽ നിന്ന് തിങ്കളാഴ്ച പിരിച്ചെടുത്തു കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ചേലക്കരയിൽ വച്ച് ഫ്ളാഗ് ഓഫ് നടന്നു.പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ടിക്കറ്റില്ല പകരം ബക്കറ്റ് എന്ന ബാനർ ബസ്സിനു മുൻവശത്ത് ഒട്ടിച്ചാണ് ബസ്സുകൾ ഓട്ടം തുടങ്ങിയത്. വടക്കാഞ്ചേരി കുന്ദംകുളം റൂട്ടിലോടുന്ന ബസ്സുകളും ഈ കാരുണ്യ പ്രവർത്തനത്തിൽ കണ്ണികളായി.
" />
Headlines