വടക്കാഞ്ചേരി ലയൺസ് ക്ലബ്ബ് ലീഡർഷിപ്പ് പരിശീലന ക്ലാസ്സ് നടത്തി

വടക്കാഞ്ചേരി ലയൺസ് ക്ലബ്ബ് ലീഡർഷിപ്പ് പരിശീലന ക്ലാസ്സ് നടത്തി

October 31, 2018 0 By Editor

വടക്കാഞ്ചേരി: മികവാർന്ന പരിപാടികൾ നടത്തി ജനമനം കീഴടക്കിയ വടക്കാഞ്ചേരി ലയൺസ് ക്ലബ്ബും, തൃശ്ശൂർ മിനർ വ്വ അക്കാദമിയും ചേർന്ന് ലീഡർഷിപ്പ് പരിശീലന ക്ലാസ്സ് നടത്തി.പാർളിക്കാട് വ്യാസാഎൻ .എസ്സ്.എസ്സ് കോളേജിൽ വച്ച് നടന്ന പരിപാടി ലയൺസ് ക്ലബ്ബ് ജില്ലാ ഗവർണ്ണർ ലയൺ: ഇ.ഡി.ദീപക് ഉദ്ഘാടനം ചെയ്’ തു. വിദ്യാർത്ഥികളിൽ അഭിരുചിയ്ക്കനുസരിച്ച നേതൃപാടവം വളർത്തിയെടുക്കാൻ അവബോധം സൃഷ്ടിയ്ക്കു കായെന്നതാണ് ലക്ഷ്യം വടക്കാഞ്ചേരി ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് .. വിൽസൻ കുന്നംപിള്ളി അദ്ധ്യക്ഷത വഹിച്ചു.കോളേജ് പ്രിൻസിപ്പൽ: പ്രൊഫ: കെ.കവിത മുഖ്യാതിഥിയായി പങ്കെടുത്തു. ക്ലബ്ബ് ഭാരവാഹികളായ ‘അഡ്വ.എൽദോ പൂക്കുന്നേൽ, സുഭാഷ് പുഴയ്ക്കൽ, സി.എ.ശങ്കരൻ കുട്ടി, യാ ഹി യ അഷ്റഫ് ,രാജേഷ് സി., ഉണ്ണി വടക്കാഞ്ചേരി ,മിനർ വ്വ അക്കാദമി മാനേജിങ് ഡയറക്ടർ: സി.വി.കമലാസൻ ,ഡോ :കെ.പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.


പരസ്യം :  രാഹു,കേതു ദോഷം ,കാള സർപ്പ ദോഷം എന്നിവയിൽ നിന്ന് രക്ഷ നേടാൻ

10 മുഖ രുദ്രാക്ഷം ധരിക്കു….. ☘☘ ☘☘ കൂടുതൽ വിവരങ്ങൾക്ക് ;

COSMOKI ( An Institute of Alternative Medicine & Research center) Mob: 9495985775,9447075775