ജലനിധി പദ്ധതികൾ പുനരുജ്ജീവിപ്പിക്കാൻ നടപടികൾ ആരംഭിച്ചു

October 23, 2018 0 By Editor

വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ ജലനിധി പദ്ധതികൾ പുനരുജ്ജീവിപ്പിക്കാൻ നടപടികൾ ആരംഭിച്ചു. പഞ്ചായത്ത് ഹാളിൽ വച്ച് ജലനിധി ഉദ്യോഗസ്ഥരുമായി യോഗം നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് .. എം.കെ.ശ്രീജ അദ്ധ്യക്ഷത വഹിച്ചു.നാലു ജില്ലകളിലായി തൊണ്ണൂറ്റി രണ്ട് പഞ്ചായത്തുകളിൽ 3,500 കുടിവെള്ള പദ്ധതികളാണ് ഉള്ളത്. അതിൽ പ്രളയക്കെടുതിയിൽപ്പെട്ട് തകർത്ത പോയതും പ്രവർത്തനം നിലച്ചതുമായ പദ്ധതികൾക്കായി പത്തുകോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും, രണ്ടാം ഗഡുവായി 2020-ൽ 30 കോടി രൂപ അനുവദിയ്ക്കുമെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് .. സി.വി.സുനിൽകുമാർ, കെ.പുഷ്പലത, കെ.ചന്ദ്രശേഖരൻ, രാജീവൻ തടത്തിൽ, ഐ.ഇ.സി.ഓഫീസർമാരായ : ജി ജോ ജോസഫ്, ഷിമി ഗോപി, പഞ്ചായത്ത് ജലനിധി ഫെഡറേഷൻ പ്രസിഡൻ്റ്: ജോണി ചിറ്റലപ്പിള്ളി, തുടങ്ങിയവർ പങ്കെടുത്തു.

——————————————————————————————————————————————————————

Advt:  എല്ലാ ഞായറാഴ്ചകളിലും ആരോഗ്യ ബോധവൽക്കരണ സെമിനാർ കാലത്ത് 11. മണി മുതൽ ഉച്ചയ്ക്ക് 2.30 വരെ സൗജന്യമായി നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ആയുഷ് ആയുർവ്വേദ സേവന കേന്ദ്രം,സ്റ്റാർ ബിൽഡിങ്, ഓട്ടുപാറ ബസ്സ് സ്റ്റാൻഡിനു സമീപം, ഓട്ടുപാറ. Mob:9447754398 ,9544013336. 

( റിഫ്ളക് സോളജിസ്റ്റ് ഏൻ്റ് ന്യൂട്രി ഷൻ കൺസൾട്ടൻ്റ് . കെ.വി.ശിവശങ്കര മേനോൻ്റെ സേവനം എല്ലാ ദിവസങ്ങളിലും ഉണ്ടായിരിക്കുന്നതാണ് )