വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി എം.എം മണി

September 8, 2018 0 By Editor

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. അതിനാല്‍ തന്നെ വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പ്രളയം കാരണം ആറ് പവര്‍ഹൗസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. വൈദ്യുതി ഉല്‍പാദനത്തില്‍ 350 മെഗാവാട്ട് കുറഞ്ഞിട്ടുണ്ട്. കേന്ദ്ര പൂളില്‍നിന്ന് കിട്ടുന്ന വൈദ്യുതിയും കുറഞ്ഞു. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം നടക്കുന്നതെന്നും മന്ത്രി മണി പറഞ്ഞു.