ന്യൂഡല്‍ഹി: വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. വാജ്‌പേയിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. വാജ്‌പേയിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എയിംസിലെ ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയുടെ മേല്‍നോട്ടത്തിലാണ് 93കാരനായ വാജ്‌പേയുടെ ചികിത്സ നടക്കുന്നത്.
" />
Headlines