പാലക്കാട്: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിതാഭസ്മം കല്‍പാത്തിപ്പുഴയില്‍ നിമജ്ജനം ചെയ്തു. ബിജെപി ജില്ലാ ഓഫിസില്‍ നിന്നാരംഭിച്ച് നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെ കല്‍പ്പാത്തി ഗോവിന്ദരാജപുരം, വരദരാജ പെരുമാള്‍ ക്ഷേത്രത്തിനടുത്തുള്ള കല്‍പാത്തി പുഴയിലാണു നിമജ്ജനം നടത്തിയത്. സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍. ശിവരാജന്‍ നിമജ്ജന കര്‍മ്മം നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ല അധ്യക്ഷന്‍ ഇ. കൃഷ്ണദാസ്, മധ്യമേഖലാ ജനറല്‍ സെക്രട്ടറി പി. വേണുഗോപാലന്‍, പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.
" />
Headlines