ന്യൂഡല്‍ഹി: വളര്‍ത്തുമൃഗങ്ങളെ ഇനി കടകളിലൂടെ വില്‍പന നടത്തണമെങ്കില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. പട്ടിക്കുഞ്ഞുങ്ങളെ വില്‍ക്കണമെങ്കില്‍ മൈക്രോ ചിപ്പ് ഘടിപ്പിക്കുകയും വേണം. ഇതടക്കം നിബന്ധനകളോടെ മൃഗങ്ങളോടുള്ള ക്രൂരതകള്‍ അവസാനിപ്പിക്കല്‍ (പെറ്റ് ഷോപ്പ്) നിയമം 2018 അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം ഓരോ ജീവിക്കും അനുകൂലമായ ജീവിത സാഹചര്യവും ഷോപ്പുകളിലുണ്ടാകണം. സ്ഥിരം കെട്ടിടങ്ങളിലാകണം പെറ്റ് ഷോപ്പുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ഇത്തരം സ്ഥാപനങ്ങള്‍ അറവുശാലകളില്‍നിന്ന് ചുരുങ്ങിയത് 100 മീറ്റര്‍ അകെലയായിരിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു സംസ്ഥാന മൃഗക്ഷേമ ബോര്‍ഡില്‍നിന്ന്...
" />
Headlines