വാളയാര്‍: വാളയാറില്‍ നിന്ന് ഫോര്‍മാലിന്‍ കലര്‍ന്ന ചെമ്മീന്‍ പിടികൂടി. ആന്ധ്രപ്രദേശില്‍ നിന്ന് കൊണ്ടുവന്ന ചെമ്മീനാണ് പിടികൂടിയത്. ഏകദേശം 4000 കിലോ ചെമ്മീനാണ് അതിര്‍ത്തി ചെക്‌പോസ്റ്റില്‍ നിന്ന് പിടികൂടിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യാപകമായി ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ എത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ വ്യാപകമായ പരിശോധന നടത്തുകയാണ്. വാഹനത്തില്‍ നിന്ന് പിടിച്ചെടുത്ത മീനില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദമായ പരിശോധനക്കായി കാക്കനാെട്ട ലാബിലേക്ക് അയച്ചിരിക്കുകയാണ്. 4000 കിലോ മീനിലും ഫോര്‍മാലിന്‍...
" />