വനിതാ ലോകകപ്പ് ഹോക്കി: ഇന്ത്യ ഇന്ന് ക്വാര്‍ട്ടറില്‍

വനിതാ ലോകകപ്പ് ഹോക്കി: ഇന്ത്യ ഇന്ന് ക്വാര്‍ട്ടറില്‍

July 31, 2018 0 By Editor

ഇംഗ്ലണ്ടില്‍ നടക്കുന്ന വനിതാ ലോകകപ്പ് ഹോക്കി ക്വാര്‍ട്ടറില്‍ ഇന്ത്യ ഇന്നിറങ്ങും. ഇറ്റലിയുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത് . ഇന്ത്യന്‍ സമയം രാത്രി 10.30നാണ് മത്സരം.

ക്വാര്‍ട്ടര്‍ ബര്‍ത്ത് തീരുമാനിക്കുന്ന ക്രോസ് ഓവര്‍ പോരാട്ടത്തില്‍ വിജയിക്കുന്ന ടീം ക്വാര്‍ട്ടറില്‍ അയര്‍ലന്‍ഡിനെ നേരിടും. നിലവില്‍ ലോക റാങ്കിംഗില്‍ ഇന്ത്യ പത്താമതും ഇറ്റലി പതിനേഴാം സ്ഥാനത്താണ് . ഇംഗ്ലണ്ടില്‍ ഗ്രൂപ്പില്‍ രണ്ട് സമനിലയും ഒരു തോല്‍വിയുമായി മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ.ചൈനയെയും കൊറിയയെയും തോല്‍പ്പിച്ച ഇറ്റലി നെതര്‍ലന്‍ഡ്‌സിനെതിരെ കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു.