സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് താന്‍ ഇല്ലെന്നറിയിച്ച് നടി മഞ്ജു വാര്യര്‍

December 16, 2018 0 By Editor

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് താന്‍ ഇല്ലെന്നറിയിച്ച് നടി മഞ്ജു വാര്യര്‍. വനിതാ മതിലിന് ഇതിനോടകം രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് അറിഞ്ഞിരുന്നില്ല. രാഷ്ട്രീയ നിറമുള്ള പരിപാടികളില്‍ നിന്ന് അകന്നുനില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാ മതിലിന്റെ കാര്യത്തിലുമുള്ളതെന്നും മഞ്ജു വാര്യര്‍ അറിയിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് മഞ്ജുവിന്റെ പ്രതികരണം