ചക്കിട്ടപാറ: മലയോര മേഖലയിലെ വന്യമൃഗശല്യത്തിനു പരിഹാരം കാണാന്‍ കോഴിക്കോട് ഡിഎഫ്ഒ വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷി യോഗം നാളെ രാവിലെ 10ന് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേരും. ഒരു പാര്‍ട്ടിയുടെ രണ്ടു വീതം പ്രതിനിധികളാണു പങ്കെടുക്കുക. പ്രശ്‌നം സംബന്ധിച്ചു സര്‍വകക്ഷി യോഗം വിളിക്കണമെന്നു കൊയിലാണ്ടി താലൂക്കു വികസന സമിതിക്കു വേണ്ടി തഹസില്‍ദാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
" />