വരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ പൊലീസിനെതിരെ രംഗത്ത്. കേസില്‍ അറസ്റ്റിലായ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളായ ജിതിന്‍രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവരാണ് പൊലീസിനെതിരെ രംഗത്തെത്തിയത്. പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ തങ്ങള്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും കേസില്‍ തങ്ങളെ ബലിയാടാക്കിയാതാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് നുണ പരിശോധനയ്ക്ക് തയാറാണെന്നും പൊലീസുകാര്‍ അറിയിച്ചു. കോടതിയെ മാത്രമെ ഇനി വിശ്വാസമുള്ളുവെന്നും കേസില്‍ ഗൂഡാലോചന നടക്കുന്നുവെന്നും യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു....
" />
Headlines