വിമാനത്തില്‍ പിഞ്ചു കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി. ഡല്‍ഹിയിലാണ് സംഭവം. കരയാതിരിക്കാനായി വായില്‍ ടിഷ്യൂ പേപ്പര്‍ കുത്തിനിറച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം ശുചിമുറിയില്‍  കണ്ടെത്തിയത്. ഗുവാഹത്തി ഡല്‍ഹി എയര്‍ ഏഷ്യ വിമാനത്തിലാണ് സംഭവം. കുട്ടിയുടെ അമ്മയെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഫ്‌ളൈറ്റിലെ യാത്രക്കാരായിരുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇംഫാലില്‍ നിന്നുളള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് കുഞ്ഞിന്റെ അമ്മയെന്ന് കരുതുന്നതായി പൊലീസ് പറയുന്നു. ഡല്‍ഹി പൊലീസ് കൊലപാതകത്തിന് കേസ്സെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്.
" />
Headlines