ഇസ്ലാമാബാദ്: വേദിയില്‍ പാടിക്കൊണ്ടിരിക്കെ ഗര്‍ഭിണിയായ ഗായിക വെടിയേറ്റു മരിച്ചു. സിന്ധ് പ്രവിശ്യയിലെ ലാര്‍കാനയില്‍ കന്‍ഗ ഗ്രാമത്തിലായിരുന്നു സംഭവം. ഗായിക സമീന സമൂണ്‍ (സമീന സിന്ധു) ആണ് മരിച്ചത്. എഴുന്നേറ്റ് നിന്ന് പാടാന്‍ പറഞ്ഞപ്പോള്‍ ഗര്‍ഭിണിയായിരുന്ന ഗായിക വിസമ്മതിച്ചതാണ് ഗായികയ്ക്ക് നേരെ നിറയൊഴിക്കാനുള്ള കാരണം. സംഭവുമായി ബന്ധപ്പെട്ട് താരീഖ് അഹമ്മദ് എന്നയാളെ പോലീസ് പിടികൂടി. വെടിവയ്പില്‍ പരിക്കേറ്റ സമീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവര്‍ ആറ് മാസം ഗര്‍ഭിണിയായിരുന്നെന്ന് സമീനയുടെ ഭര്‍ത്താവ് പറഞ്ഞു. ലര്‍ഖാനയിലെ കാംഗാ എന്ന ഗ്രാമത്തില്‍...
" />
New
free vector