ഈറോഡ്: ഈറോഡ് രംഗംപാളയത്ത് വീടിന്റെ പൂട്ടുതകര്‍ത്ത് 40 പവന്‍ സ്വര്‍ണാഭരണങ്ങളും 30,000 രൂപയും ഇരുചക്രവാഹനവും കവര്‍ന്നു. രംഗംപാളയം ഇരനിയന്‍ വീഥിയില്‍ താമസിക്കുന്ന കൃഷ്ണകുമാറിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. മോഷണസമയത്ത് കൃഷ്ണകുമാറും കുടുംബവും മുകളിലത്തെ നിലയിലുള്ള മുറിയില്‍ ഉറക്കത്തിലായിരുന്നു. താഴത്തെ നിലയിലെ മുറിയിലിരുന്ന അലമാരയുടെ പൂട്ടുതകര്‍ത്താണ് പണവും ആഭരണങ്ങളും കവര്‍ന്നത്. മോഷണത്തിനുശേഷം വീടിന്റെ മുമ്പില്‍ താക്കോലോടെ ഇട്ടിരുന്ന ഇരുചക്രവാഹനവും കൊണ്ടുപോയി. രാവിലെയാണ് വീട്ടുകാര്‍ മോഷണവിവരം അറിഞ്ഞത്. താലൂക്ക് പോലീസ് എത്തി കേസെടുത്തു. വിരലടയാള വിദഗ്ധരും...
" />
Headlines