പാലക്കാട്: വെള്ളപ്പൊക്കത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അദാലത്തിലൂടെ ഡ്യൂപ്ലിക്കേറ്റ് നല്‍കി തുടങ്ങി. വില്ലേജ് ഓഫീസിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് അദാലത്ത് നടത്തുന്നത്. നാളെയും അദാലത്ത് തുടരും. ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന്റെ ചുറ്റുമതില്‍ തകര്‍ന്ന് വീണ് കനാല്‍ അടഞ്ഞതിനെ തുടര്‍ന്ന് ഐശ്വര്യ കോളനിയിലെ വീടുകളില്‍ വെള്ളം കയറി . വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മാണം മിലിറ്ററി എഞ്ചിനീയറിംഗ് വിദഗ്ധരുടെ നേതൃത്വത്തില്‍ ആരംഭിച്ചു. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ മലമ്ബുഴ ഡാമിന്റ ഷട്ടറുകള്‍ 30 ല്‍ നിന്ന്...
" />
Headlines