വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞു: രണ്ടുപേരെ കാണാനില്ല

വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞു: രണ്ടുപേരെ കാണാനില്ല

July 23, 2018 0 By Editor

കോട്ടയം: വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സ്വകാര്യ വാര്‍ത്താ ചാനലിലെ രണ്ടു പേരെ വള്ളം മറിഞ്ഞ് കാണാതായി. കടുത്തുരുത്തി സ്ട്രിംഗര്‍ സജി, ഡ്രൈവര്‍ ബിബിന്‍ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ ശ്രീധരനെയും കാമറാമാന്‍ അഭിലാഷിനെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.