തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വ്യാപക നാശനഷ്ടം. ഗൗരീശപട്ടത്ത് 18 ഓളം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. അഞ്ച് മണിക്കുറായി ഇവര്‍ വീടിന് മുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തിയെങ്കിലും കനത്ത വെള്ളത്തില്‍ ഇവരെ പുറത്തെത്തിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. കൂടുതല്‍ ഉപകരണങ്ങള്‍ എത്തിച്ച് ഇവരെ പുറത്തെത്തിക്കുമെന്ന് സ്ഥലത്തെത്തിയ കെ.മുരളീധരന്‍ എംഎല്‍എ അറിയിച്ചു. പുലര്‍ച്ചെ രണ്ടരയോടെ ആമയിടിഞ്ചാല്‍ തോട് കരകവിഞ്ഞൊഴുകിയതാണ് 18 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെടാന്‍ കാരണമായത്. വളരെ പെട്ടന്ന് വെള്ളം പൊങ്ങിയതിനാല്‍ ഇവര്‍ക്ക്...
" />
Headlines