തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് തൈക്കാട് കനത്ത മഴയില്‍ വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞ് വീണ് യുവാവ് മരിച്ചു. പിരപ്പന്‍കോട് പാലവിള വസന്ത നിവാസില്‍ സുരേഷ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം. വെള്ളം കോരുന്നതിനിടെ കിണറിന്റെ ഒരു ഭാഗം ഇടിഞ്ഞതിനൊപ്പം സുരേഷും കിണറ്റില്‍ വീഴുകയായിരുന്നു. അതേസമയം, സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴക്കെടുതി രൂക്ഷമാണ്. ഇതിനോടകം തന്നെ 25 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്.
" />
Headlines