വയനാട്: വെണ്ണിയോട് പുഴയില്‍ ചാടിയ നാലംഗ കുടുംബത്തെ കാണാതായി. പുഴയുടെ സമീപത്ത് നിന്ന് ആത്മഹത്യക്കുറിപ്പും ചെരുപ്പുകളും ബാഗും തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി.ചുണ്ടേല്‍ ആനപ്പാറ സ്വദേശികളായ നാരായണന്‍ കുട്ടി, ശ്രീജ മക്കളായ സായൂജ്, സൂര്യ എന്നിവരെയാണ് കാണാതായത്. സായൂജും സൂര്യയും വിദ്യാര്‍ഥികളാണ്. തങ്ങള്‍ക്കു എന്തെങ്കിലും സംഭവിച്ചാല്‍ ബന്ധുക്കളെ വിവരമറിയിക്കാനായി ചില ഫോണ്‍ നമ്പരുകളും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ഇവര്‍ക്കു സാമ്പത്തിക ബാധ്യതയുള്ളതായി കത്തില്‍ നിന്നും മനസിലാക്കുന്നു. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ ഊര്‍ജിതമാക്കി.
" />
Headlines