മാവേലിക്കര: വിദ്യാര്‍ത്ഥികള്‍ക്ക് വാഹനത്തില്‍ കഞ്ചാവ് എത്തിച്ചു നല്‍കുന്നയാള്‍ എക്‌സൈസിന്റെ പിടിയിലായി. ചെന്നിത്തല തൃപ്പെരുംതുറ പുത്തന്‍വീട്ടില്‍ സന്തോഷ് കുമാറി(41)നെയാണ് മാവേലിക്കര എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. പുതിയകാവില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് കൈമാറുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന മാരുതി വാഗണ്‍ ആര്‍ കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ നിന്നും 210 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് രാത്രികാലങ്ങളില്‍ പുതിയകാവ്, റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ കഞ്ചാവ് കൈമാറുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരു മാസമായി നടത്തിയ...
" />