വിജയ് മല്യയുടെ രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകള്‍ വിറ്റു

September 20, 2018 0 By Editor

ബംഗളൂരു: കിംഗ് ഫിഷര്‍ ഉടമയും വ്യവസായിയുമായ വിജയ് മല്യയുടെ രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകള്‍ വിറ്റു. 8.75 കോടി രൂപയ്ക്കാണ് ഹെലികോപ്റ്ററുകള്‍ വിറ്റത്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനെതിരെ കേസ് ഫയല്‍ ചെയ്ത 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ ഹെലികോപ്റ്ററുകള്‍ ഓണ്‍ലൈന്‍ ലേലത്തിന് വെച്ചത്.

ഡല്‍ഹി ആസ്ഥാനമായുള്ള ചൗധരി ഏവിയേഷനാണ് ഹെലികോപ്റ്ററുകള്‍ വാങ്ങിയത്. 4.37 കോടി രൂപ വീതമാണ് ഹെലികോപ്റ്ററുകള്‍ക്ക് ചൗധരി ഏവിയേഷന്‍ മുടക്കിയിരിക്കുന്നത്. അഞ്ച് സീറ്റിന്റെ ഏയര്‍ബസ് യുറോകോപ്റ്റര്‍ ബി155 ഹെലികോപ്റ്ററുകളാണ് ഇവ. പത്ത് വര്‍ഷം പഴക്കമുള്ള ഹെലികോപ്റ്ററുകള്‍ മുംബൈയിലെ ജുഹു വിമാനത്താവളത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.

1.75 കോടി രൂപയാണ് ഹെലികോപറ്ററുകള്‍ക്ക് കുറഞ്ഞ വില കണക്കാക്കിയിരിക്കുന്നത്. എയര്‍ ആബുലന്‍സ് ഉള്‍പ്പടെയുള്ള സര്‍വ്വീസസ് നടത്തുന്നവരാണ് ചൗധരി ഏവിയേഷന്‍.