വിജയ്മല്യ അരുണ്‍ ജയ്റ്റ്‌ലി കൂടിക്കാഴ്ച; അന്വേഷണം വേണമെന്ന് രാഹുല്‍ ഗാന്ധി

വിജയ്മല്യ അരുണ്‍ ജയ്റ്റ്‌ലി കൂടിക്കാഴ്ച; അന്വേഷണം വേണമെന്ന് രാഹുല്‍ ഗാന്ധി

September 13, 2018 0 By Editor

ന്യൂഡല്‍ഹി: രാജ്യം വിടുന്നതിന് മുമ്പ് വിജയ്മല്യ ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലിയെ കണ്ടിരുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിടണമെന്ന് പ്രധാനമന്ത്രിയോട് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

വിജയ് മല്യയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. വിഷയത്തില്‍ പ്രധാനമന്ത്രി സ്വതന്ത്രമായ അന്വഷണം പ്രഖ്യാപിക്കണമെന്നും മന്ത്രി പദം ഒഴിഞ്ഞു കൊണ്ട് അരുണ്‍ ജയ്റ്റ്ലി അന്വേഷണം നേരിടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

വിജയ്മല്യയുടെ വെളിപ്പെടുത്തല്‍ എത്തിയതിനു ശേഷം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ്സടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. മല്യയെ രാജ്യം വിടുന്നതിന് അനുവദിച്ച സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.