വിജയുടെ മെര്‍സല്‍ ഡിസംബര്‍ 6ന് ചൈനയില്‍ റിലീസ് ചെയ്യും

September 13, 2018 0 By Editor

വിജയുടെ സൂപ്പര്‍ഹിറ്റ് ചിത്രം മെര്‍സല്‍ ചൈനയില്‍ റിലീസിനെത്തുമെന്ന് സൂചന. 1000 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം ഡിസംബര്‍ 6ന് റിലീസിനെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചൈനയില്‍ റിലീസിനെത്തുന്ന ആദ്യ ചിത്രമാകും മെര്‍സല്‍. ഫിലിം ഫെസ്റ്റുകളിലെല്ലാം മെര്‍സല്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എച്ച്.ജി.സി എന്റര്‍ടെയ്ന്റ്മെന്റ് ആണ് ചൈനയില്‍ മെര്‍സലിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.