മംഗലംഡാം: റോഡ്, വെള്ളം, വെളിച്ചം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് അന്യരെപ്പോലെ കടപ്പാറക്കടുത്തെ മേമല, പോത്തംതോട് മലയോരവാസികള്‍. മേമല, പോത്തംതോട് മലന്‍പ്രദേശങ്ങളിലായി 91 കുടുംബങ്ങളാണുള്ളത്. വികസനത്തെക്കുറിച്ച് നാട് മുഴുവന്‍ ഭരണനേതൃത്വങ്ങള്‍ കൊട്ടിഘോഷിക്കുമ്പോഴും ഇവര്‍ക്ക് ഇന്നും വൈദ്യുതി വെളിച്ചമില്ല. വാഹനം എത്താവുന്ന റോഡില്ല. ചികിത്സാ സൗകര്യങ്ങളും നിഷേധിക്കപ്പെടുന്നു. യാത്രാസൗകര്യമില്ലാത്തത് കുട്ടികളുടെ പഠനം ഇല്ലാതാക്കുന്നു. ജില്ലയില്‍ സമ്പൂര്‍ണവൈദ്യുതീകരണ പ്രഖ്യാപനം നടന്ന് ഒരു പതിറ്റാണ്ടിനോട് അടുക്കുമ്പോഴും വൈദ്യുതി വെളിച്ചത്തിനായുള്ള മലയോരവാസികളുടെ കാത്തിരിപ്പിന് വിരാമമാകുന്നില്ല. മംഗലംഡാം കരിങ്കയത്ത് ഫോറസ്റ്റ് സ്റ്റേഷന്റെ പുതിയ...
" />
New
free vector