വടക്കാഞ്ചേരി: സ്വന്തം അധ്വാനം കൊണ്ട് വിളയിച്ചെടുത്ത നെല്ല് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.’ ഒരു കര്‍ഷകന്റെ സഹായഹസ്തം. ചിറ്റണ്ട തോട്ടു മൂച്ചിക്കല്‍ വീട്ടില്‍ സുലൈമാനാണ് ദുരിതബാധിതര്‍ക്കൊരു കൈത്താങ്ങായത്. 80 സെന്റ് പാടശേഖരത്തില്‍ നിന്ന് കൊയ്‌തെടുത്ത മുഴുവന്‍ നെല്ലും ചാക്കിലാക്കി’ കര്‍ഷക സംഘം ഏരിയാ സെക്രട്ടറി: ടി.വി.സുനില്‍കമാറിന് കൈമാറി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത് ലാല്‍, കെ സതീഷ് കുമാര്‍, എംഎസ് സിദ്ധന്‍, പികെ വേലായുധന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
" />
Headlines